തിരുവനന്തപുരം: വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ബുധനാഴ്ച രാത്രി കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിന്റെ വീടിന്റെ ടെറസിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
തുടർന്ന് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുദിവസം മുൻപാണ് ശ്രീജിത്ത് സുഹൃത്തിനെ കുത്തിയത്. കഞ്ചാവ് കേസിൽ കൂടി പ്രതി ചേർത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് കുടുംബം