ലഖ്നൗ: രോഗികളെ വാടകയ്ക്ക് എടുത്ത് ഉത്തര്‍പ്രദേശിലെ എംസി സക്സേന ഗ്രൂപ്പ് ഓഫ് കോളേജ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയാണ് കോളേജിന്റെ ഭാഗമായുള്ള ആശുപത്രിയില്‍ രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
സംഭവം വിവാദമായതോടെ ലഖ്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എംസി സക്സേന ഗ്രൂപ്പ് ഓഫ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. “തിങ്കളാഴ്ച വരെ എംസി സക്സേന ഗ്രൂപ്പ് ഓഫ് കോളേജ് മാനേജ്മെന്റിന് അവരുടെ ഭാഗം വിശദീകരിക്കാനുള്ള സമയം നല്‍കിയിട്ടുണ്ട്. മാനേജ്മെന്റിന്റെ ഭാഗം അറിഞ്ഞതിന് ശേഷം അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും”- ലഖ്നൗ അഡീഷണല്‍ സിഎംഒ ഡോ. എപി സിംഗ് പറഞ്ഞു.
Read also: ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തി
































