റിയാദ്: മദീനയില്‍ ഇലക്‌ട്രിക് കാറുകള്‍ക്കുള്ള ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്‌ട്രിക് കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, രാജ്യത്തെ പൗരൻമാരും വിദേശികളും വൈദ്യുതോര്‍ജം ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷയും അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ആദ്യമായാണ് മദീനയില്‍ വൈദ്യുതി കാറുകള്‍ക്കായി ഫാസ്‌റ്റ് ചാര്‍ജിങ് സംവിധാനം നിലവില്‍ വരുന്നത്.
സുല്‍ത്താന റോഡിലാണ് ആദ്യ ഘട്ടത്തില്‍ ഫാസ്‌റ്റ് ചാര്‍ജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ മേഖലയില്‍ മൂന്നിടങ്ങള്‍, ഉഹുദ്, എയര്‍പോര്‍ട്ട് റോഡ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് റോഡ് തുടങ്ങിയ സ്‌ഥലങ്ങളിലും വൈകാതെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും



































