സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’ സിനിമയുടെ കേരളത്തിലെ ഷൂട്ടിംഗ് ആരംഭിച്ചു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
സിനിമയുടെ ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
View this post on Instagram
ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ ജിബു ജേക്കബ് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാധാരണ താൻ ചെയ്യുന്നതിനേക്കാൾ വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നും തന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നതെന്നും സംവിധായകൻ പറയുന്നു.
ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് സിനിമയിൽ സുരേഷ് ഗോപി എത്തുക. ഒരു മാസ് ഹീറോ ആയിരിക്കില്ലെന്നും നമുക്ക് പരിചിതമായ ഒരു കഥാപാത്രത്തെയാകും അദ്ദേഹം അവതരിപ്പിക്കുകയെന്നും ജിബു ജേക്കബ് അറിയിച്ചു.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: ഡെൽഹിയിലെ ഒഴിപ്പിക്കൽ വർഗീയ രാഷ്ട്രീയ പദ്ധതി; ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ