ചാമ്പ്യന്‍സ് ലീഗിനായി ബൂട്ട് കെട്ടാന്‍ ഒരുങ്ങി മൗകോകോ; റെക്കോര്‍ഡ് അരികെ

By Staff Reporter, Malabar News
sports image_malabar news
Youssoufa Moukoko

കാല്‍പന്ത് കളിയില്‍ വിസ്‌മയം തീര്‍ക്കുന്ന ഡോര്‍ട്മുണ്ടിന്റെ അൽഭുതബാലന്‍ യൂസോഫ മൗകോകോയെ പറ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. മൗകോക എന്ന 15കാരനെ ബൊറൂസിയ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ കളിപ്പിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചാമ്പ്യന്‍സ് ലീഗ് സ്‌ക്വാഡിലെ ബി ലിസ്‌റ്റില്‍ മൗകോകോയെയും ഉള്‍പ്പെടുത്തുമെന്ന് ക്ളബ് വ്യക്തമാക്കുന്നു.

12 ആം വയസില്‍ അണ്ടര്‍ 17 ടീമിനായി കളിച്ച താരമായ യൂസോഫയെ രണ്ട് വര്‍ഷം മുമ്പ് ഒരു അണ്ടര്‍ 19 മത്സരത്തില്‍ 6 ഗോളുകള്‍ ഡോര്‍ട്മുണ്ടിനായി നേടിയതോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കാമറൂണ്‍കാരനായ യൂസോഫ ഡോര്‍ട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആണെന്നതില്‍ പരിശീലകര്‍ക്കും ഒരു തര്‍ക്കവുമില്ല.

ഇനി മൗകോക ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുകയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും ഈ താരം സ്വന്തം പേരിലാക്കും.

25 മത്സരങ്ങളില്‍ നിന്നായി 46 ഗോളുകളാണ് മൗകോക ഇതുവരെയായി അടിച്ചു കൂട്ടിയത്. തന്റെ പതിമൂന്നാം വയസ്സില്‍ ഡോര്‍ട്മുണ്ടിന്റെ അണ്ടര്‍ 17 ടീമിനായി ഒരു സീസണ്‍ മുഴുവനും ഈ കൊച്ചു താരം കളിച്ചിരുന്നു. അവസാന സീസണില്‍ അണ്ടര്‍ 19 ടീമിനായി കളിച്ച താരം 28 മത്സരങ്ങളില്‍ നിന്ന് 39 ഗോളുകള്‍ നേടിയിട്ടുണ്ട്.

Read Also: മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE