ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ശക്‌തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി.
കാറ്റിന്റെ ശക്‌തിയിൽ റോഡിൽനിന്ന് കാറുകൾ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡെൽഹിയിൽ ശക്‌തമായ കാറ്റും മഴയുമായിരുന്നു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഡെൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ കനത്ത ചൂടായിരുന്നു.
Most Read: പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും


































