പാലക്കാട്: വഴിയാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശിവഗംഗ സ്വദേശികളായ അരുൺ(22), ശക്തിവേൽ(21) എന്നിവരാണ് അറസ്റ്റിലായത്.
വസ്ത്രനിർമാണ കമ്പനി ജീവനക്കാരനായ തിരുനെൽവേലി സ്വദേശി സതീഷ് കുമാറിനെ തടഞ്ഞു നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച നടത്തിയ കേസിലും, പല്ലടത്തിന് സമീപം മധനപുരിയിൽ വീടുകളുടെ പൂട്ട് ഉടച്ച് കവർച്ച നടത്തിയ കേസിലും മറ്റു പല പിടിച്ചുപറി കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും 5 പവൻ സ്വർണവും പണവും പോലീസ് കണ്ടെടുത്തു.
Read also: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി അമേരിക്ക