കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ

By Team Member, Malabar News
Ajwa Travels

പാലക്കാട്: വഴിയാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. ശിവഗംഗ സ്വദേശികളായ അരുൺ(22), ശക്‌തിവേൽ(21) എന്നിവരാണ് അറസ്‌റ്റിലായത്‌.

വസ്‌ത്രനിർമാണ കമ്പനി ജീവനക്കാരനായ തിരുനെൽവേലി സ്വദേശി സതീഷ് കുമാറിനെ തടഞ്ഞു നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച നടത്തിയ കേസിലും, പല്ലടത്തിന് സമീപം മധനപുരിയിൽ വീടുകളുടെ പൂട്ട് ഉടച്ച് കവർച്ച നടത്തിയ കേസിലും  മറ്റു പല പിടിച്ചുപറി കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇവരുടെ പക്കൽ നിന്നും 5 പവൻ സ്വർണവും പണവും പോലീസ് കണ്ടെടുത്തു.

Read also: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE