പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തത്.
കുളിമുറിയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ വച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയായ വീട്ടമ്മയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി നല്‍കിയത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്.
Read also: പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി