പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി

By News Bureau, Malabar News
v-sivan-kutty
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ജയകേരളം ഹയർസെക്കണ്ടറി സ്‌കൂളിൽ ‘ഞങ്ങളും കൃഷിയിലേക്ക് ഹരിത കാമ്പസ് ഇൻസ്‌റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ പദ്ധതികളുടെ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈംഗിക പീഡന കേസുകളിൽ ശിക്ഷ ശക്‌തമാക്കി ഐപിസി 376ആം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതിയും പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുന്നുണ്ട്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശങ്ങളെ വളരെ പോസിറ്റീവ് ആയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടുമെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE