കുളിമുറിയിൽ ഒളിക്യാമറ വച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

By Team Member, Malabar News
Case Against CPIM Branch Secretary For Hidden Camera in Bathroom
Ajwa Travels

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തത്. 

കുളിമുറിയില്‍ രഹസ്യമായി മൊബൈല്‍ ക്യാമറ വച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയായ വീട്ടമ്മയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി നല്‍കിയത്.

വ്യാഴാഴ്‌ച വൈകിട്ടോടെയാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയും ചെയ്‌തു. തുടർന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്.

Read also: പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE