ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന് കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകൻ അർജുൻ സുനിൽ(18) ആണ് മരിച്ചത്. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാര്‍ഥിയാണ് അർജുൻ.
സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത അർജുന്റെ സഹപാഠിക്ക് പരിക്കേറ്റു. പരിക്കേറ്റ അർജുൻ ലാലിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ