ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് പോസിറ്റീവ് ആയതും തുടർന്നുണ്ടായ ശ്വാസകോശ അണുബാധയും മൂലം ആശുപത്രിയിൽ ആയിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ചികിൽസക്ക് ശേഷം ഡിസ്ചാർജ് ആയ സോണിയ ഹാജരാകാൻ ഇഡിയോട് സമയം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഇഡി നൽകിയ സമയപരിധി ജൂലൈ 22ന് അവസാനിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ രാഹുൽ ഗാന്ധി എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
Most Read: ഗൂഢാലോചന കേസ്; സ്വപ്നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ