ഗൂഢാലോചന കേസ്; സ്വപ്‌നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

By Desk Reporter, Malabar News
Gold smuggling case
Ajwa Travels

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്‌ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ഹരജിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. വാദത്തിനിടെയാണ് സർക്കാർ ഇത്തരത്തിൽ നിലപാടെടുത്തത്.

മുഖ്യമന്ത്രിക്കും ക്രൈം ബ്രാഞ്ചിനുമെതിരെ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു. എച്ച്ആർഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

“മുഖ്യമന്ത്രി തുടർച്ചയായി എച്ച്ആർഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിർത്തിയതിന് എച്ച്ആർഡിഎസിന് നന്ദിയുണ്ട്. അവരൊരു എൻജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാൾ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതിൽ മുഖ്യമന്ത്രിക്ക് തൃപ്‌തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്‌ത്രീയുടെയും അവരുടെ മക്കളുടെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി,”- സ്വപ്‌ന പറഞ്ഞു.

എച്ച്ആർഡിഎസിന്റെ നിവൃത്തികേട് അവർ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെർമിനേഷൻ ലെറ്ററിൽ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്‌തത്‌. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെൺമക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്; സ്വപ്‌ന പറഞ്ഞു.

” ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്‌മെന്റ് ആയിരുന്നു. എച്ച്ആർഡിഎസിൽ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്‌ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാൻ നൽകിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടു. 770 കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read:  ‘ആര്‍ ശ്രീലേഖയ്‌ക്ക് സ്‌ഥാപിത താൽപര്യം’; കെ അജിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE