പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിലെ ലക്ഷ്മണൻ (45) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ലക്ഷ്മണന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ആനയുടെ ശബ്ദം കേട്ട് രാവിലെ വീടിന് പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണൻ.
Most Read: ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്