അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിലെ ലക്ഷ്‌മണൻ (45) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ലക്ഷ്‌മണന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ആനയുടെ ശബ്‌ദം കേട്ട് രാവിലെ വീടിന് പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്‌മണൻ.

Most Read: ഭാരത് ജോഡോ യാത്ര രാജസ്‌ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE