പട്ടിമറ്റം: കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ എസ് ഷെമീർ. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോലഞ്ചേരി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഷെമീറിന് മാല കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. തുടർന്ന് മനോരമ ദിനപത്രത്തിൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ സ്വർണമാല കളഞ്ഞു കിട്ടിയ വാർത്തയും നൽകി.
പത്രവാർത്ത കണ്ടതിനെ തുടർന്ന് ഉടമ പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ വിപി സുധീഷിന്റെയും ഷെമീറിന്റെയും സാന്നിധ്യത്തിൽ മാല ഉടമക്ക് തിരികെ നൽകി. ആശുപത്രി സംബന്ധമായ ആവശ്യത്തെ തുടർന്ന് പോകുന്ന വഴി ചെയിൻ കളഞ്ഞു പോയതാണെന്ന് ഉടമ പറഞ്ഞു. കഴിഞ്ഞ 18 വർഷമായി പട്ടിമറ്റത്ത് ഓട്ടോ ഡ്രൈവറാണ് ഷെമീർ.
Most Read: ‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ