ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45നാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടു കുട്ടികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. 17 കുട്ടികളാണ് അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തി നശിച്ചത്. ആലാ- കൊടുകുളഞ്ഞി റോഡിലെ ആലാ ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം നടന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ






































