തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

തിരുവനന്തപുരം സ്വദേശികളായ രജിനാഥ്‌, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിൽ തീർഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്.

By Senior Reporter, Malabar News
Road Accident
Representational image
Ajwa Travels

ചെന്നൈ: തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലുപേർ മരിച്ചു. വാനിൽ യാത്ര ചെയ്‌തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്‌, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.

കാഞ്ഞിരംകുളം സ്വദേശി റജീനാഥ്‌, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേളാങ്കണ്ണിയിൽ തീർഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാവൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിലാണ് അപകടം. അന്വേഷണം ആരംഭിച്ചതായി വീരയൂർ പോലീസ് അറിയിച്ചു.

Most Read| മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് കാരണം ബാറ്ററി തകരാർ; പ്രാഥമിക റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE