തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്.
ഘട്ടം ഘട്ടമായി കാസർഗോഡ് വരെ പദ്ധതി പിന്നീട് നീട്ടും. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്‌ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. തൂണുകളും വയഡക്‌ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നുപോകുന്ന നിർമാണ രീതിയാണ് റാപ്പിഡ് റെയിൽ.
ഡെൽഹി- മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷണൽ ക്യാപിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷനാണ് എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടിൽ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിന് ഏജൻസിയെ കണ്ടെത്തിയിട്ടുണ്ട്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































