ഇറാൻ-റഷ്യ സംയുക്‌ത നാവികാഭ്യാസം; യുഎസ് വിമാനവാഹിനി തകർക്കുമെന്ന് മുന്നറിയിപ്പ്

ഇറാനും റഷ്യയും സംയുക്‌ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് നടക്കാൻ പോകുന്നത്.

By Senior Reporter, Malabar News
Donald Trump and Ayatollah Ali Khamenei
ഡൊണാൾഡ് ട്രംപ്, ആയത്തുള്ള അലി ഖമനയി (Image Courtesy: Hindustan Times)
Ajwa Travels

ടെഹ്‌റാൻ: അമേരിക്കയുടെയും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും കടുത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ, ഒമാൻ കടലിൽ വ്യാഴാഴ്‌ച ഇറാനും റഷ്യയും സംയുക്‌ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം.

മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിച്ച് ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും റഷ്യയും സംയുക്‌ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടക്കാൻ പോകുന്നത്.

കടൽ സുരക്ഷ ശക്‌തിപെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംയുക്‌ത നാവികാഭ്യാസത്തിന്റെ വക്‌താവ്‌ റിയർ അഡ്‌മിറൽ ഹസ്സൻ മഗ്‌സൂദ്‌ലൂ പറഞ്ഞു. ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ സമ്മർദ്ദം ശക്‌തമാക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസം ശക്‌തമാക്കിയിരുന്നു.

Most Read| ജയലക്ഷ്‌മി തീപിടിത്തം; 50 കോടി രൂപയുടെ നഷ്‌ടം, കാരണം കണ്ടെത്താനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE