ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി

എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

By Senior Reporter, Malabar News
Mamatha Banarjee
Ajwa Travels

ന്യൂഡെൽഹി: ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജുഡീഷ്യൽ ഉദ്യോഗസ്‌ഥർക്ക്‌ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വിശ്വാസക്കുറവ് നിലനിൽക്കുന്നുണ്ട്. ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ദൗർഭാഗ്യകരമായ സാഹചര്യമാണ്. ഇതിനിടയിൽ എസ്‌ഐആർ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.

ഈ സഹാഹചര്യത്തിലാണ് അസാധാരണ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുന്നതെന്നും കോടതി വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി, മറ്റു ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരോട് ശനിയാഴ്‌ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമായി കൂടിക്കാഴ്‌ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വോട്ടർപട്ടികയിൽ വ്യാപക ക്രമണക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങളും ഉദ്യോഗസ്‌ഥർക്ക്‌ നേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മീഷന്റെ പരാതിയും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിഷയത്തിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.

Most Read| ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും; പീയുഷ് ഗോയൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE