പ്രധാനമന്ത്രി ഇസ്രയേലിൽ; നിർണായക ചർച്ച, പ്രതിരോധ സഹകരണം ശക്‌തമാക്കും

പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.

By Senior Reporter, Malabar News
Narendra Modi and benjamin netanyahu
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.

പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണത്തിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന വിവരം. ഇസ്രയേൽ സേനയുടെ കരുത്തായി അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയും ഇന്ത്യക്കുണ്ട്. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ. സിങ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രയേൽ സന്ദർശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്.

ഈ സന്ദർശന വേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെ കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്. ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ആരോ, മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്‌ളിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ആദ്യഘട്ട ചർച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. നാളെ സമാപിക്കും.

2017ലാണ് മോദി ഇസ്രയേൽ ആദ്യമായി സന്ദർശിച്ചത്. ഒമ്പത് വർഷത്തിന് ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കുമ്പോൾ അതിന് തിരഞ്ഞെടുത്ത സമയം വിമർശനത്തിന് കാരണമായിട്ടുണ്ട്. യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാൻ നിർദ്ദേശിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ ചില അംഗങ്ങൾ വിമർശനം ഉയർത്തിയത്.

Most Read| അശ്‌ളീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ളാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE