കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി മാനേജരായ യുവാവ് അറസ്‌റ്റിൽ

കതൃക്കടവ്‌ ആനിപ്പറമ്പിൽ വിപിൻ റോയ്‌യെ ആണ് (39) പാലാരിവട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.

By Senior Reporter, Malabar News
sexual assault complaint; Case against central university teacher
Representational Image
Ajwa Travels

കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച വൈകീട്ട് കലൂർ സ്‌റ്റേഡിയത്തിന് സമീപം നടക്കാനെത്തിയപ്പോഴാണ് യുവാവ് നടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്‌തത്‌. സംഭവത്തിൽ കതൃക്കടവ്‌ ആനിപ്പറമ്പിൽ വിപിൻ റോയ്‌യെ (39) പാലാരിവട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തു.

സ്‌ത്രീത്വത്തെ അപമാനിക്കുക, സ്‌ത്രീയോട്‌ അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്‌. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്‌ഥാപനത്തിന്റെ മാനേജറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

പ്രതി സാമൂഹിക മാദ്ധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്‌തിരുന്നു. ശല്യമായതിനെ തുടർന്ന് നടി ഇയാളെ ബ്ളോക്ക് ചെയ്‌തിരുന്നു. തുടർന്ന് പുറത്തുവെച്ചു കണ്ടപ്പോൾ ഇയാൾ നടിയെ കയറിപ്പിടിക്കുക ആയിരുന്നു എന്നാണ് വിവരം. നടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE