പെൻഷൻ, ശമ്പള വിതരണം; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്‌ഥാനം

ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയുമടക്കമുള്ള അധിക വായ്‌പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

By Senior Reporter, Malabar News
KN Balagopal
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനം വീണ്ടും 3700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയർന്നു. ലേലം 24ന് നടക്കും.

രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിന് പുറമെ പ്രതിമാസം സംസ്‌ഥാനത്തിന്‌ ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്‌ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ കരാറുകാർക്കും മറ്റുള്ള ഇടപാടുകൾക്കും ബില്ലുകൾ മാറി നൽകുന്നതോടെ സംസ്‌ഥാന സർക്കാരിന്റെ ചിലവ് കുത്തനെ കൂടും.

ഇതിന് പുറമെ പെൻഷനും ശമ്പളവും നൽകേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്‌ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയുമടക്കമുള്ള അധിക വായ്‌പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE