വായ്‌പ എടുക്കുന്നതിലെ എതിർപ്പ്; കേന്ദ്രത്തിന് എതിരെ സംയുക്‌ത നീക്കത്തിന് ഒരുങ്ങി കേരളം

By Staff Reporter, Malabar News
malabarnews-loan
Representational Image
Ajwa Travels

തിരുവനന്തപുരം: വായ്‌പ യെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്‌തനീക്കം ആലോചിച്ച് കേരളം. വായ്‌പ തടഞ്ഞ 23 സംസ്‌ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറുള്ള സർക്കാരുകളെ ഒപ്പം ചേർത്ത് വായ്‌പ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നീക്കം കേരളം നടത്തിയേക്കും. വായ്‌പ എടുപ്പിൽ കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം ഇതിനകം മറുപടി നൽകിയിട്ടുണ്ട്. കേരളം അടക്കം 23 സംസ്‌ഥാനങ്ങളുടെ വായ്‌പ അവകാശത്തിൻമേലാണ് കേന്ദ്രസർക്കാർ ഇടപെട്ടിരിക്കുന്നത്.

ഓരോ മാസത്തേക്കും എത്ര രൂപ വായ്‌പ എടുക്കാമെന്നുള്ള വിഹിതം കണക്കാക്കി ധനകാര്യമന്ത്രാലയം സംസ്‌ഥാന സർക്കാരുകൾക്ക് നൽകാറുണ്ട്. ആ കണക്കാണ് ഇത്തവണ കേരളത്തിന് കിട്ടാൻ വൈകുന്നത്. ഇതിനോടൊപ്പം തന്നെ കിഫ്ബി വായ്‌പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശത്തോടും സംസ്‌ഥാനത്തിന് കടുത്ത വിയോജിപ്പുണ്ട്.

പൊതുമേഖലാ സ്‌ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്‌പകളെ സംസ്‌ഥാന സർക്കാരുകളുടെ വായ്‌പ പരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. നിലവിൽ ആകെ വാർഷിക വരുമാനത്തിൽ മൂന്നര ശതമാനം കടമെടുക്കാനുള്ള അവകാശം സംസ്‌ഥാനങ്ങൾക്ക് ഭരണഘടനാപരമായുണ്ട്. ഈ നിയമം ഉയർത്തിക്കാട്ടി മുന്നോട്ട് പോകാനാണ് കേരളം ഒരുങ്ങുന്നത്. കഴിഞ്ഞവർഷവും സമാന പ്രശ്‌നങ്ങൾ ഉയർന്നിരുന്നെങ്കിലും വളരെ വേഗം പരിഹരിക്കപ്പെട്ടിരുന്നു.

എന്നാൽ ഇത്തവണ കിഫ്ബിയെ അടക്കം ചൂണ്ടിക്കാട്ടി കേന്ദ്രം കൂടുതൽ തടസങ്ങൾ ഉന്നയിക്കുമ്പോൾ ഇതിനെ രാഷ്‌ട്രീയമായും സംസ്‌ഥാന സർക്കാർ കാണുന്നുണ്ട്. നേരത്തെ കിഫ്ബി വായ്‌പകൾക്കെതിരെ സിഎജി നിലപാട് എടുത്തപ്പോഴും കേരളം ചെറുത്തുനിന്നിരുന്നു. വായ്‌പാവകാശങ്ങൾ നിഷേധിക്കപ്പെട്ട സംസ്‌ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നവയുമുണ്ട്. ഈ സംസ്‌ഥാനങ്ങൾ സഹകരിച്ചില്ലെങ്കിലും ശേഷിക്കുന്നവയെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം.

Read Also: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ഡെപ്യൂട്ടി സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE