കേരള പോലീസ് ഇടപെടൽ; വിഡി. സതീശന്റെ അഭിമുഖ ഭാഗം നീക്കി ഫേസ്ബുക്ക്- വിവാദം

വിഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്‌ടർ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീൽ ആണ് ബുധനാഴ്‌ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. അഭിമുഖത്തിന്റെ ഒരുഭാഗം ഇന്ത്യയിൽ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നൽകുകയായിരുന്നു.

By Senior Reporter, Malabar News
VD Satheesan   
Ajwa Travels

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌തതിൽ വിവാദം ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിഡി. സതീശന്റെ തുറന്നുപറച്ചിലുകൾ സർക്കാരിനെതിരെ തെറ്റായ മനോഭാവം ഉണ്ടാക്കുമെന്നത് പേടിച്ചാണ് റീൽ നീക്കം ചെയ്യാൻ കേരള പോലീസ് ഇടപെട്ടതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വാദം.

എന്നാൽ, വിഷയത്തിൽ സർക്കാർ ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല. വിഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്‌ടർ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീൽ ആണ് ബുധനാഴ്‌ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. അഭിമുഖത്തിന്റെ ഒരുഭാഗം ഇന്ത്യയിൽ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഫേസ്ബുക്കിന് ഐടി ആക്‌ട് 2000, സെക്‌ഷൻ 79 (ബി) പ്രകാരം നോട്ടീസ് നൽകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിമർശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന ഗ്യാരണ്ടിയടക്കമുള്ള വാഗ്‌ദാനങ്ങളും അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. ഒരുമണിക്കൂർ നീണ്ട അഭിമുഖത്തിന്റെ പ്രസക്‌ത ഭാഗങ്ങൾ ഉൾപ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കിൽ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയിൽ വീഡിയോ കാണാൻ സാധിക്കില്ല.

പോലീസിന്റെ വിശദീകരണം

കമന്റ് ബോക്‌സിലെ അധിക്ഷേപകരമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്വമേധയാ ഫേസ്ബുക്കിന് ലിങ്ക് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതെന്നാണ് പോലീസിന്റെ വിശദീകരണം. കമന്റുകൾ മാത്രം നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്റ് ബോക്‌സിൽ ചേരിതിരിഞ്ഞുള്ള വാഗ്‌വാദം നടക്കുന്നത് സംഘർഷത്തിന് കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നും പോലീസ് സൈബർ വിഭാഗം വിശദീകരിച്ചു.

മനോരമ പറയുന്നത് ഇങ്ങനെ:

മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്‌ത പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക്ക് നീക്കംചെയ്‌തു. പ്രതിപക്ഷ നേതാവ് വിഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്‌ടർ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീല്‍ ആണ് ബുധനാഴ്‌ച ഉച്ചയോടെ ഇന്ത്യയില്‍ വിലക്കിയത്. അഭിമുഖം ഇന്ത്യയില്‍ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്‌ട് 2000, സെക്ഷന്‍ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നു. ചൊവ്വാഴ്‌ച ചിത്രീകരിച്ച അഭിമുഖം മനോരമ ന്യൂസ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഗാരന്റിയടക്കമുള്ള വാഗ്‌ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കില്‍ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ല.

ഫേസ്ബുക്കിനു നോട്ടിസ് നല്‍കിയ കാര്യം ആദ്യം കേരള പൊലീസ് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ലിങ്കിലെ കമന്റ് ബോക്‌സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫെയ്‌സ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്റെ വിശദീകരണം. കമന്റുകള്‍ മാത്രം നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്റ് ബോക്‌സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കും മാര്‍ഗരേഖയ്‌ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്‌ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫേസ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ നീക്കം ചെയ്‌തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്‌ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കി.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE