തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം, ഫല പ്രഖ്യാപനം മുൻ നിശ്‌ചയിച്ചതിൽ നിന്നും വൈകാൻ സാധ്യതയുണ്ട്.
സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചുമുതലാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്‌ഥാനത്ത് 3031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 28ന് അവസാനിച്ചിരുന്നു. പത്താം ക്ളാസ് എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ളസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































