തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്‌ണലാൽ ആണ് ആറുപേർക്ക് പുതുജീവൻ നൽകി യാത്രയായത്. അപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കൃഷ്‌ണലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിൽ ആയിരിക്കെയാണ് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. കൃഷ്‌ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് ഒരുമണിയോടെ പുറപ്പെടും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും ദാനം ചെയ്യും.
നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും. ഒരു വാതിൽക്കോട്ടയിൽ വെച്ച് ഒന്നാം തീയതി നടന്ന ആക്രമണത്തിലാണ് വെൽഡിങ് തൊഴിലാളിയായ കൃഷ്‌ണലാലിന് ഗുരുതരമായി പരിക്കേറ്റത്. കൃഷ്‌ണലാൽ സഞ്ചരിച്ച സൈക്കിൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































