ന്യൂഡെൽഹി: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു. രണ്ടിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം. കണക്ക് അന്തിമമല്ല.
അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, 2016ലെ പരാജയത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 722 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
പുതുച്ചേരിയിലെ 33 അംഗ നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി- ബിജെപി സഖ്യം (എൻഡിഎ), കോൺഗ്രസ്- ഡിഎംകെ സഖ്യവുമായി ശക്തമായ മൽസരമാണ് നടന്നത്. ദീർഘകാലമായുള്ള സംസ്ഥാന പദവി എന്ന ആവശ്യം, തൊഴിലില്ലായ്മ, കുടിവെള്ള മലിനീകരണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































