കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ദേശീയപാത അധികൃതരുടെ നിർദ്ദേശ പ്രകാരം പകൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി ഡിവൈഎസ്‌പി കെ. സുനിൽ കുമാർ അറിയിച്ചു. ചെറിയ വാഹനങ്ങൾ വൺസൈസ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തിയുമാണ് നടക്കുന്നത്.
ഇന്നലെ ഉച്ചയ്‌ക്കാണ് ആറാം വളവിന് താഴെ മണ്ണുമാന്തി യന്ത്രം താഴ്‌ചയിലേക്ക് പതിച്ചത്. വളവ് വീതി കൂട്ടുന്നതിന്, മരങ്ങൾ മുറിച്ച് നീക്കിയ ഭാഗത്തെ മരക്കുറ്റികളും മറ്റും പിഴുതുമാറ്റി നിലം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. നിലമൊരുക്കുന്നതിനിടെ വാഹനം താഴേക്ക് നിരങ്ങുകയായിരുന്നു. നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ചെരിയുകയും തലകീഴായി മറിഞ്ഞ് താഴ്‌ചയിലേക്ക് പതിക്കുകയും ആയിരുന്നു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































