തമിഴ്‌നാട്ടിൽ ടിവികെയ്‌ക്ക് ലീഡ്; ബംഗാളിലും അസമിലും ബിജെപി, പുതുച്ചേരിയിൽ എൻഡിഎ

തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നെ നടക്കൂ.

By Senior Reporter, Malabar News
bjp_
Rep. Image
Ajwa Travels

ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ കന്നി മൽസരത്തിനിറങ്ങിയ ടിവികെയ്‌ക്ക് ലീഡ്. എഐഡിഎംകെ രണ്ടാം സ്‌ഥാനത്തും തുടരുന്നു. ഡിഎംകെ മൂന്നാമതാണ്. ടിവികെ 83 സീറ്റുകളിലും എഐഡിഎംകെ 65 സീറ്റിലും ഡിഎംകെ 50 സീറ്റിലുമാണ് മുന്നേറുന്നത്.

പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് തുടരുകയാണ്. ബിജെപി 139 സീറ്റിലും ടിഎംസി 103 സീറ്റിലും ലീഡ് ചെയ്യുകയാണ്. അസമിലും ബിജെപി ലീഡ് തുടരുകയാണ്. 69 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 19 സീറ്റിലാണ് കോൺഗ്രസ് ഉള്ളത്. പുതുച്ചേരിയിൽ 22 സീറ്റിൽ എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നെ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെ തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE