മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. വൈകീട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.

By Senior Reporter, Malabar News
Lightening Accident
Rep. Image

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. വൈകീട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.

വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത്‌ (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയ്‌ക്കൊപ്പമാണ്‌ ശക്‌തമായ ഇടിമിന്നലുണ്ടായത്. അപകടവിവരം അറിഞ്ഞയുടൻ ആറ് കുട്ടികളെ നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.

ഇതിൽ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരിക്കേറ്റ കുട്ടികളിൽ ഒരാൾ ബോധം വന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ വീണുകിടക്കുന്ന നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.

അതേസമയം, കനത്ത മഴയിൽ പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്‌റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന ഹൈവേയ്‌ക്ക് സമീപമുള്ള പെട്രോൾ പമ്പിന് അടുത്തുള്ള സർവീസ് സ്‌റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് സ്‌റ്റേഷൻ തൊഴിലാളിയാണ്. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് കോൺക്രീറ്റ് സ്‌ളാബ് തകർന്ന് വീണത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE