‘തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കും ഗോവിന്ദനും; ഇരുവരും ഉടൻ ഒഴിയണം’

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത് ഭരണവിരുദ്ധ തരംഗമല്ല, പിണറായി-ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിന് ചേർന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അംഗങ്ങൾ വിമർശിച്ചു.

By Senior Reporter, Malabar News
MV Govindhan and Pinarayi Vijayan
എംവി. ഗോവിന്ദൻ, പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിൽ സിപിഎമ്മിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. തളിപ്പറമ്പിൽ പികെ. ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

തളിപ്പറമ്പിലേയും പയ്യന്നൂരിലെയും പ്രതിസന്ധി മലബാറിലാകെ എതിർവികാരം ഉണ്ടാക്കി. സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമ്പോഴുള്ള ധാർഷ്‌ട്യവും ശരീരഭാഷയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. വസ്‌തുനിഷ്‌ഠമായ വിശകലനം നടത്താൻ നേതാക്കൾ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനവും എംവി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്‌ഥാന സെക്രട്ടറിയേറ്റും ഉടൻ പുനഃസംഘടിപ്പിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത് ഭരണവിരുദ്ധ തരംഗമല്ല, പിണറായി-ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു. 61 വയസുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷ നേതാവായി 80 കഴിഞ്ഞ പിണറായി വേണ്ട. പിണറായി ജനങ്ങൾക്ക് സമീപിക്കാനാവില്ല. ഫലത്തിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഏകാധിപതികളുടെ കാലം കഴിഞ്ഞെന്ന് മനസിലാക്കണം. പരനാറി, നികൃഷ്‌ട ജീവി, കടക്ക് പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ് മോൻ തുടങ്ങി പിണറായിയുടെ ധാർഷ്‌ട്യം നിറഞ്ഞ ഫലപ്രയോഗങ്ങളാണ് തോൽവിക്ക് പ്രധാന കാരണം. 2000 രൂപ പെൻഷൻ നൽകുന്നുവെന്ന് പറഞ്ഞു പിണറായി ചെയ്യുന്നതെല്ലാം ജനങ്ങൾ അംഗീകരിക്കില്ലെന്നും ആക്ഷേപം ഉയർന്നു.

പേരാവൂരിൽ കെകെ. ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും അവിടെ മൽസരിക്കേണ്ടിയിരുന്നത് ധീരനായ പിണറായി വിജയൻ ആയിരുന്നുവെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ യോഗത്തിൽ പറഞ്ഞു.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE