ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറ് ജില്ലാ കലക്‌ടർമാരെ മാറ്റി

ജിഎസ്‌ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും, ഗതാഗത വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്ന പിബി. നൂഹിനെ ജിഎസ്‌ടി കമ്മീഷണറായും നിയമിച്ചു.

By Senior Reporter, Malabar News
PB Nooh
പിബി. നൂഹ്

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. കണ്ണൂർ കലക്‌ടർ ഉൾപ്പടെ ആറ് കലക്‌ടർമാരെ മാറ്റി. ജിഎസ്‌ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും, ഗതാഗത വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്ന പിബി. നൂഹിനെ ജിഎസ്‌ടി കമ്മീഷണറായും നിയമിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്‌ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. ആലപ്പുഴ കലക്‌ടർ ആയിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. കൊച്ചിൻ സ്‍മാർട്ട് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷാജി വി. നായരാണ് പുതിയ ആലപ്പുഴ കലക്‌ടർ.

കണ്ണൂർ കലക്‌ടർ അരുൺ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്‌ടർ ആയാണ് നിയമനം, കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്‌ടർ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്‌ടർ ആയ പി. വിഷ്‌ണുരാജിനെ കണ്ണൂർ ജില്ലാ കലക്‌ടറായി നിയമിച്ചു.

കോഴിക്കോട് കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്ങാണ് പുതിയ എൻട്രൻസ് കമ്മീഷണർ. പാലക്കാട് ജില്ലാ കലക്‌ടർ ആയിരുന്ന എംഎസ് മാധവിക്കുട്ടി ആയിരിക്കും പുതിയ കോഴിക്കോട് ജില്ലാ കലക്‌ടർ. കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്‌ടർ കെ. സുധീർ ആണ് പുതിയ പാലക്കാട് ജില്ലാ കലക്‌ടർ.

പത്തനംതിട്ട കലക്‌ടറായ എസ്. പ്രേം കൃഷ്‌ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രേം കൃഷ്‌ണക്ക് പകരം കില (കേരളം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ) ഡയറക്‌ടറായ എ. നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കലക്‌ടർ. കൊല്ലം കലക്‌ടറായിരുന്ന എൻ. ദേവദാസിനെ കില ഡയറക്‌ടറായി നിയമിച്ചു.

വ്യവസായ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസ് ആണ് പുതിയ കൊല്ലം ജില്ലാ കലക്‌ടർ. ആലപ്പുഴ സബ് കലക്‌ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. പുതുതായി ജില്ലാ കലക്‌ടർമാരിൽ പാലക്കാട്ടെ എംഎസ്. മാധവിക്കുട്ടിക്ക് മാത്രമാണ് മറ്റൊരു ജില്ലയിൽ കലക്‌ടറായി നിയമനം. ബാക്കി അഞ്ചുപേർക്കും വിവിധ വകുപ്പുകളിലേക്കാണ് മാറ്റം.

രത്തൻ ഖേൽക്കറുടെ നിയമനത്തിൽ വിമർശനവുമായി സിപിഎം

ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനവുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ വിമർശനം.

തിരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിന് വേണ്ടി കമ്മീഹ്സാൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE