തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ്ങിൽ 79,717 പേർ വിജയിച്ചു. ഫാർമസിയിൽ 26,943 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
എറണാകുളം അയ്യംപുഴ കാച്ചപ്പിള്ളി ഹൗസിൽ റോഷൻ രാജുവിനാണ് എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക്. കണ്ണൂർ ചേരുവഞ്ചേരി മണിയാറ്റപ്പറമ്പിൽ ധ്യാൻ തേജ് മണപ്പാട്ടിക്ക് രണ്ടാം റാങ്കും തൃശൂർ എരവത്തൂർ കോഴിപ്പിള്ളിൽ ഹൗസിൽ കെആർ വിസ്മയക്ക് മൂന്നാം റാങ്കും ലഭിച്ചു.
ഫാർമസി വിഭാഗത്തിൽ തൃശൂർ പോട്ട കൊഞ്ചത്ത് വീട്ടിൽ വിനായക് നാരായണനാണ് ഒന്നാം റാങ്ക്. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ജെസൈ ജസ്റ്റിന് രണ്ടാം റാങ്കും മലപ്പുറം കാവനൂർ നടുക്കണ്ടിയിൽ വീട്ടിൽ ദിയ എഎൻ ഫാത്തിമയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു. വിജയികളെ മന്ത്രി റോജി എം ജോൺ അഭിനന്ദിച്ചു.
ഫലമറിയാൻ: http://cee.kerala.gov.in


































