വാഷിങ്ടൻ: ഇറാനുമായി ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ തന്നെയാണ് ചർച്ചയ്ക്കായി അഭ്യർഥിച്ചതെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
മേഖലയിലെ സമുദ്രപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇതോടെ ചർച്ചകൾ അനിശ്ചതത്വത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
ഇതിനിടെയാണ് ചർച്ച നടത്തുമെന്ന ട്രംപിന്റെ പ്രസ്താവന വരുന്നത്. അതേസമയം, ഇറാൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇടക്കാല സമാധാനക്കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകം യുഎസും ഇറാനും ഇസ്രയേലും വെടിനിർത്തൽ ലംഘിച്ച് പരസ്പരം ആക്രമണം നടത്തിയത് വീണ്ടും മേഖലയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































