ഡൽഹി യുവജനസമരത്തിന് പിന്തുണ; പൊന്നാനിയിൽ ഉപവാസവും പൊതുസമ്മേളനവും

രാജ്യത്ത് നടക്കുന്ന പരീക്ഷാക്രമക്കേടുകളും അട്ടിമറികളും പ്രതിരോധിക്കാൻ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലും കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന പ്രതിപക്ഷ സംഘടനകൾക്ക് പിന്തുണയർപ്പിച്ചും പൊന്നാനിയിൽ ഉപവാസവും പൊതുസമ്മേളനവും നടന്നു.

By Senior Reporter, Malabar News
support-for-delhi-protest-at-ponnani-kp-noushad-ali
ഐക്യദാർഡ്യ ഉപവാസം എംഎൽഎ കെപി നൗഷാദ് അലി ഉൽഘാടനം നിർവഹിക്കുന്നു. (ചിത്രത്തിന് കടപ്പാട്: യുവ)

മലപ്പുറം: യൂത്ത് ഫോർ സോഷ്യൽ ജസ്‌റ്റിസ്‌ (യുവ) കേരളഘടകം നേതൃത്വത്തിൽ ഏകദിന ഉപവാസവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനിൽ വെള്ളിയാഴ്‌ച സംഘടിപിച്ച പരിപാടിയിൽ 50ഓളം സമരപ്രവർത്തകരാണ് ഉപവാസമനുഷ്‌ഠിച്ചത്.

നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാജ്യം ഒന്നടങ്കം സമരത്തിൽ പങ്കാളികളാവണമെന്നും ഏകദിന ഐക്യദാർഡ്യ ഉപവാസം ഉൽഘാടനം നിർവഹിച്ചു സംസാരിച്ച എംഎൽഎ കെപി നൗഷാദ് അലി പറഞ്ഞു.

“മുമ്പെങ്ങും കാണാത്ത രീതിയിലാണ് ചെറുപ്പക്കാരുടെ സമരം കത്തിജ്വലിക്കുന്നത്. നിരന്തരം നടക്കുന്ന ചോദ്യപ്പേപ്പർ ചോർച്ചയിലൂടെ ഈ രാജ്യത്തെ യുവസമൂഹം നേരിട്ട അനീതി സമാനതകൾ ഇല്ലാത്തതാണ്. അതിനെതിരെ പ്രതിഷേധിച്ച, രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട ചെറുപ്പക്കാരുടെ അവകാശപോരാട്ടത്തെ കാട്ടാളനീതികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്ന പ്രവർത്തികൾ ഇപ്പോൾ ലോകം കാണുകയാണ്. ലോകത്തിനു മുന്നിൽ ലജ്‌ജിച്ച് തലതാഴ്‌ത്തേണ്ട അവസ്‌ഥയാണ്‌ രാജ്യത്തിന്.” -നൗഷാദ് അലി കൂട്ടിച്ചേർത്തു.

ഉപവാസത്തോട് അനുബന്ധമായി നടന്ന പൊതുസമ്മേളനത്തിൽ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തുനിന്നുള്ള പ്രമുഖർ സംസാരിച്ചു. വിദ്യാർഥികളും യുവസമൂഹവും നേതൃത്വംനൽകുന്ന ദില്ലി പ്രക്ഷോഭം മോദി സർക്കാറിനുള്ള ശക്‌തമായ താക്കീതും പ്രതിപക്ഷത്തിനുള്ള ഉജ്‌ജ്വലമായ സമരാഹ്വാനവുമാണെന്നും പൊതുസമ്മേളം ഉൽഘാടനം നിർവഹിച്ചു സംസാരിച്ച പ്രമുഖ സാഹിത്യനിരൂപകനും രാഷ്‌ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ. ആസാദ് പറഞ്ഞു.

പരീക്ഷാ സംവിധാനമാകെ അഴിമതിയിൽ മുക്കിയ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ആവശ്യം ചട്ടപ്പടി സമരങ്ങളുടെ സ്‌ഥിരം വടിവിലല്ല സമരക്കാർ പറയുന്നത്. രാജ്യത്തിന്റെ ചെറുപ്പം നീതിബോധത്തിന്റെ പന്തമുയർത്തി കൊടുങ്കാറ്റുപോലെ തെരുവിൽ ഇറങ്ങിയിരിക്കുന്നു. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് അവരെ പിന്തുണയ്‌ക്കുന്നു. കർഷകസമരം ജ്വലിപ്പിച്ച സമരനാളങ്ങൾ പുതിയ കരുത്തും ആവേശവും ആർജ്‌ജിച്ചിരിക്കുന്നു. വിജയമില്ലാതെ മടങ്ങാത്ത സമരവീര്യത്തിന്റെ ഈ പുതിയ രാഷ്‌ട്രീയമുഖം ഭരണകൂടത്തെ ഭയപ്പെടുത്തുന്നതും പ്രതിപക്ഷ രാഷ്‌ട്രീയത്തിന് പുതിയ പാഠങ്ങൾ നൽകുന്നതുമാണ്. -ഡോ. ആസാദ് ചൂണ്ടിക്കാട്ടി.

support-for-delhi-protest-at-ponnani-adv-k-sivaraman
പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന എഴുത്തുകാരൻ പി.സുരേന്ദ്രൻ (ചിത്രത്തിന് കടപ്പാട്: യുവ)

‘യുവ’ കേരളഘടകം ചെയർമാനും സ്‌ഥാപക നേതാവും കെപിസിസി അംഗവുമായ അഡ്വ. കെ ശിവരാമൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സി. ഹരിദാസ്. എഴുത്തുകാരൻ പി. സുരേന്ദ്രൻ, ഇടതുപക്ഷ ചിന്തകൻ അജിത് കൊളാടി, അഡ്വ. നാരായണൻ വട്ടോളി, ഉണ്ണികൃഷ്‌ണൻ പൊന്നാനി, ഫൈസൽ ബാഫഖി തങ്ങൾ, ഫർഹാൻ ബിയ്യം, ടികെ അഷറഫ്, കണ്ണൻ നമ്പ്യാർ, ജാസ്‌മിൻ, ആസാദ് മറഞ്ചേരി, മുസ്‌തഫ വടമുക്ക്, എൻ. ഫസലു റഹ്‌മാൻ, അബ്‌ദുൾ ജബ്ബാർ, നബീൽ നൈതല്ലൂർ, അഡ്വ. വാസുദേവൻ, രഞ്‌ജിത് ഈശ്വരമംഗലം, അബ്‌ദുൾ ലത്തീഫ്, പവിത്രകുമാർ എന്നിവർ സംസാരിച്ചു.

ഐക്യദാർഡ്യ ഉപവാസനായകൻ അഡ്വ. കെ ശിവരാമന് നാരങ്ങാനീര് നൽകി ഉപവാസം അവനിപ്പിച്ചത് ഡോ. ആസാദ് ആയിരുന്നു. പൊന്നാനി നഗരസഭ കൗൺസിലർമാർ കെപി സോമൻ, മിനിത കടവനാട്, ശ്രീകല ചന്ദ്രൻ, സുരഭി തെയ്യങ്ങാട്, ജയപ്രകാശ് തുടങ്ങിയവർ അതിഥികളായി.

എൻപി സുരേന്ദ്രൻ, എംആർ ശിവദാസൻ, സുരേന്ദ്രൻ ചങ്ങരംകുളം, ഉസ്‌മാൻ തെയ്യങ്ങാട്, പ്രസാദ് മാക്കാലി, ജലീൽ പിടി, എഎം അറഫാത്ത്, ഷാജിമോൻ കറുകത്തിരുത്തി, റഫീഖ് മാളിയേക്കൽ, ജെപി വിനീത്, ഹഫ്‌സത് നൈതല്ലൂർ, അമ്മുക്കുട്ടി മാടക്കര, യശോദ നായരങ്ങാടി, പ്രവിത കടവനാട്, റഹീം കടവനാട്, മുഹമ്മദ്‌ ആസിഫ് കെഎം, അബ്‌ദുൾസലിം പൊന്നാനി, സിന്ധു കെ, അഷറഫ് തൃയ്യങ്ങാട്, അനീഷ് തെയ്യങ്ങാട്, രാമചന്ദ്രൻ നൈതല്ലൂർ, വിഎൻ ഷൺമുഖൻ, സിഡി രവി തുടങ്ങിയവർ നേതൃത്വം നൽകി.

NATIOANL | നീറ്റ് വിവാദം; എൻടിഎയിൽ പണി തുടങ്ങി കേന്ദ്രം, 47 ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE