തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ലോൺ ആപ്പ് തട്ടിപ്പ് സംഘം. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന ലോൺ ആപ്പ് കമ്പനിയിലെ ജീവനക്കാരെയാണ് പോലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 18 ഉത്തരേന്ത്യക്കാർ ഉൾപ്പടെ കുടുങ്ങിയത്.
വൻതുക ശമ്പളം നൽകിയാണ് ആളുകളെ ജോലിക്കായി നിയോഗിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു. അമേരിക്കയിലുള്ള മലയാളികൾ ഉൾപ്പടെയുള്ളവരാണ് കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശികളിൽ നിന്നുൾപ്പടെ കോടികൾ ഇവർ തട്ടിയെടുത്തുവെന്നാണ് കരുതുന്നത്.
അമേരിക്കയിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യൻ ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി പോലീസ് സംഘം നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പ് തട്ടിപ്പ് കമ്പനി പ്രവർത്തിക്കുന്നുവെന്ന വിവരം പുറത്തുവന്നത്.
Most Read| അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്റ്റ് എട്ടുമുതൽ


































