‘അക്ഷയ തങ്ക മാളിഗൈ’ അഥവാ ‘എടിഎം’; കല്യാൺ ജ്വല്ലേഴ്‌സ്‌ പുത്തൻ ബ്രാൻഡ് വരുന്നു

തമിഴ്‌നാട്ടിലാണ് ജ്വല്ലേഴ്‌സ് എടിഎമ്മിന് തുടക്കമിടുന്നത്. തമിഴ്‌നാട്ടിൽ വളരെ ശക്‌തമായ പ്രാദേശിക സ്വർണ വിപണിയിലേക്ക് ഉപഭോക്‌തൃ അഭിരുചിക്കിണങ്ങിയ ആകർഷക രൂപകൽപ്പനയിലുള്ള ആഭരണങ്ങളുമായി പ്രവേശിക്കുകയാണ് ലക്ഷ്യം.

By Senior Reporter, Malabar News
kalyan jewellers

കല്യാൺ ജ്വല്ലേഴ്‌സിൽ നിന്ന് പുത്തൻ ബ്രാൻഡ് വരുന്നു. ‘അക്ഷയ തങ്ക മാളിഗൈ’ അഥവാ ‘എടിഎം’ ആൺ പുതിയ ബ്രാൻഡ്. തമിഴ്‌നാട്ടിലാണ് ജ്വല്ലേഴ്‌സ് എടിഎമ്മിന് തുടക്കമിടുന്നത്. തമിഴ്‌നാട്ടിൽ വളരെ ശക്‌തമായ പ്രാദേശിക സ്വർണ വിപണിയിലേക്ക് ഉപഭോക്‌തൃ അഭിരുചിക്കിണങ്ങിയ ആകർഷക രൂപകൽപ്പനയിലുള്ള ആഭരണങ്ങളുമായി പ്രവേശിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗ സംസ്‌ഥാനമാണ് തമിഴ്‌നാട്. കല്യാൺ ജ്വല്ലേഴ്‌സിൽ നിന്നുള്ള മൂന്നാമത്തെ ബ്രാൻഡ് ആണ് അക്ഷയ തങ്ക മാളിഗൈ (എടിഎം). കല്യാൺ ജ്വല്ലേഴ്‌സ്, ഡിജിറ്റൽ ബ്രാൻഡായ കാൻഡിയർ എന്നിവയാണ് നിലവിലുള്ളവ.

കെജെജി ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സമ്പൂർണ ഉടമസ്‌ഥതയിലുള്ള ബ്രാൻഡ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്‌സ് വ്യക്‌തമാക്കിയിരുന്നു.

ആദ്യ എടിഎം ഷോറൂം ചെന്നൈ ടി നഗറിലെ പനഗൽ പാർക്കിൽ ആരംഭിക്കും. 25,000 ചതുരശ്രയടി വിസ്‌തൃതിയിലാണ് ഷോറൂം. അടുത്ത ആറുമാസത്തിനകം സംസ്‌ഥാനത്ത്‌ നാല് ഷോറൂമുകൾ കൂടി തുറക്കും. നടപ്പുവർഷം 330 കോടി രൂപയാണ് എടിഎമ്മിനായി കല്യാൺ നിക്ഷേപിക്കുക. തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയൻ ആണ് ബ്രാൻഡ് അംബാസിഡർ.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE