ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
AI379 വിമാനം ഡെൽഹിയിൽ ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു. ആകെ 134 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും കമ്പനി പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഉയർന്ന് പൊങ്ങിയ വിമാനം പെട്ടെന്ന് താഴേക്ക് പോകുന്നത് പോലെ തോന്നിയെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. ചില യാത്രക്കാർക്ക് തലയ്‌ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മറ്റുചിലർക്ക് ശരീരത്തിൽ ചതവേറ്റിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































