ന്യൂഡെൽഹി: ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ ആര്‍ പ്രജ്‌ഞാനന്ദ. സെയിന്റ് ലൂയിസിൽ നടന്നചെസ്സ് ടൂർ ഫൈനലിൽ ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്‌റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദയുടെ കിരീടനേട്ടം.
ഇതോടെ ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്രജ്‌ഞാനന്ദ സ്വന്തമാക്കി. ആദ്യം പിന്നിലായെങ്കിലും ശക്‌തമായി തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ക്ളാസിക്കൽ റൗണ്ടുകളിൽ പിന്നിലായെങ്കിലും റാപ്പിഡ്, ബ്ളിറ്റ്‌സ് റൗണ്ടുകളിൽ വൻ തിരിച്ചുവരവാണ് പ്രജ്‌ഞാനന്ദ നടത്തിയത്.
ക്ളാസിക്കൽ റൗണ്ടുകൾ പിന്നിടുമ്പോൾ ആറ് പോയിന്റിന് പിന്നിലായിരുന്നു പ്രജ്‌ഞാനന്ദ. എന്നാൽ, രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ചു കരുവാനയെ മറികടക്കാൻ പ്രജ്‌ഞാനന്ദയ്‌ക്കായി. പിന്നീട് ബ്ളിറ്റ്‌സ് റൗണ്ടിൽ ലീഡ് വിട്ടുകൊടുക്കാതെ കാലിച്ചതോടെ പ്രജ്‌ഞാനന്ദ ജയത്തിലേക്കെത്തി. 15-13 എന്ന സ്‌കോറിനാണ് ജയം.
2,00,00 യുഎസ് ഡോളറാണ് (ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. ഫിലിപ്പിനോ-അമേരിക്കൻ ഗ്രാൻഡ് മാസ്‌റ്റർ വെസ്‌ലി സോയ്‌ക്കാണ് മൂന്നാം സ്‌ഥാനം. ജർമൻ ഗ്രാൻഡ് മാസ്‌റ്റർ വിൻസെന്റ് കെയ്‌മറിനെയാണ് സോ പരാജയപ്പെടുത്തിയത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































