‘പുറത്ത് നിക്കടോ’; മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ചങ്ങനാശ്ശേരിയിലേക്ക് പരിപാടിക്ക് പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്‌റ്റ്‌ ഹൗസിൽ എത്തിയതായിരുന്നു പിണറായി വിജയൻ. അവിടെ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകർ ആദ്ദേഹത്തോട് മാസപ്പടിക്കേസിൽ പ്രതികരണം ആരായുകയായിരുന്നു.

By Senior Reporter, Malabar News
CM-Chief Justice held meeting; It is hinted that 'Bribery' is behind the controversy
Rep. Image

ചെങ്ങന്നൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യങ്ങളുയർത്തിയ മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുറത്ത് നിക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്നാണ് പിണറായി വിജയൻ പറഞ്ഞത്.

ചങ്ങനാശ്ശേരിയിലേക്ക് പരിപാടിക്ക് പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്‌റ്റ്‌ ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം. അവിടെ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകർ ആദ്ദേഹത്തോട് പ്രതികരണം ആരായുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.

അഴിമതി തടയൽ നിയമപ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകൾ സഹിതമാണ് ഇഡി കത്ത് നൽകിയത്. പ്രതികളിൽ ഓരോരുത്തർക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE