വാഷിങ്ടൻ: അല്‍-ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഇക്കാര്യമുള്ളത്.
ലോകത്തെ നടുക്കിയ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 25ആം വാർഷികത്തോട് അനുബന്ധിച്ചാണ് ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകൾ സിഐഎ വെള്ളിയാഴ്ച പുറത്തുവിട്ടത്. 1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നതായി പരാമർശമുള്ളത്.
ഇന്ത്യക്ക് പുറമെ യെമൻ, പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അല്‍-ഖ്വയ്ദയുടെ പട്ടികയിൽ ഉണ്ടായിരുന്നു. ‘ബിൻ ലാദൻ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണി’ എന്ന തലക്കെട്ടുള്ള ഈ രേഖകളിൽ, സുരക്ഷാ കാരണങ്ങളാൽ വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എവിടെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്നോ കൃത്യമായ തീയതിയോ മറ്റു വിവരങ്ങളോ ഇതിൽ വ്യക്തമാക്കുന്നില്ല.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

































