മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്‌ടി

നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക.

By Senior Reporter, Malabar News
reporter tv

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്‌ടി വകുപ്പ്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക.

നികുതി ഇനത്തിൽ 25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ- 25.78 കോടി ഉൾപ്പടെ 56.32 കോടിയാണ് അടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് ആർസിബിക്ക് ജിഎസ്‌ടി വകുപ്പ് ഉടൻ അയക്കും. സെപ്‌തംബർ 21 വരെയുള്ള തീയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്.

ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ ഇന്ന് നോട്ടീസ് നൽകുമെന്നാണ് വിവരം. നികുതി വെട്ടിപ്പായി കണ്ടെത്തിയ 25.78 കോടി രൂപയുടെ അടിസ്‌ഥാനത്തിലാണ്‌ തുടർനടപടി. അർജന്റീന ഫുട്‍ബോൾ അസോസിയേഷന് വിദേശ പണമിടപാടുകൾ റിവേഴ്‌സ് ചാർജ് മെക്കാനിസം പ്രകാരം ഐജിഎസ്‌ടി അടച്ചില്ലെന്നാണ് സംസ്‌ഥാന ജിഎസ്‌ടി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇതിന് പുറമെ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലും ക്രമക്കേട് കണ്ടെത്തിയതായി ജിഎസ്‌ടി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഏകദേശം 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ചുപിടിക്കുന്നതിലും നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇതോടെ കമ്പനിക്ക് ജിഎസ്‌ടി വകുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 60 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്ന സാഹചര്യമാണുള്ളത്.

അതേസമയം, നികുതി ബാധ്യത സംബന്ധിച്ച ജിഎസ്‌ടി വകുപ്പിന്റെ കണ്ടെത്തലുകളെ കമ്പനി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മെസ്സിയോ അർജന്റീനയോ എത്തിയില്ലെന്നും അതിനാൽ ബന്ധപ്പെട്ട സേവനം ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE