പാലക്കാട്: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ് ജോൺ കുമാറും കുടുംബവും.
ഇരുവരും കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണ് കിടക്കുന്നത് കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത



































