ഹൈക്കോടതി ഉത്തരവ്; എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും

എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി.

By Senior Reporter, Malabar News
cpim-state-secratriate
എകെജി സെന്റർ

തിരുവനന്തപുരം: എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി നാളെ റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി. രണ്ട് സർവേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് നടക്കുന്ന ഭൂമി സർവേയിൽ കേരള സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് കാണിച്ച് സർവകലാശാല രജിസ്‌ട്രാർക്കും സിപിഎം സംസ്‌ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസയച്ചു.

1977ൽ എകെ ആന്റണി സർക്കാരാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, ഈ ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതിൽ കൂടുതൽ ഭൂമി കൈയ്യേറിയെന്നുമുള്ള പരാതികൾ ഉയർന്നതോടെ വിവാദമായി.

സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർഎസ് ശശികുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ സൗമൻ സെൻ അധ്യക്ഷനായ ബെഞ്ച് ഭൂമി അളക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയത്. ഭൂമി സർവകലാശാലയ്‌ക്ക് തിരിച്ച് നൽകണമെന്നും ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Most Read| ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE