നൻമയുടെയും സത്യസന്ധതയുടെയും അടയാളമായി മാറുകയാണ് ശുചീകരണ തൊഴിലാളിയായ കൃഷ്‌ണൻകുട്ടി. കളഞ്ഞുകിട്ടിയ 25 പവനോളം സ്വർണാഭരണങ്ങൾ ഉടമയെ തിരിച്ചേൽപ്പിച്ചാണ് മഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ പൂക്കോട്ടൂർ പുളിക്കത്തൊടി കൃഷ്‌ണൻകുട്ടി മാതൃകയാകുന്നത്.
ഇന്നലെ രാവിലെ ജോലിക്കിടെയാണ് കൃഷ്‌ണൻകുട്ടിക്ക് റോഡിൽ നിന്ന് ഒരു പൊതി കളഞ്ഞുകിട്ടുന്നത്. തുറന്ന് നോക്കിയപ്പോൾ സ്വർണാഭരണങ്ങൾ ആയിരുന്നു. ഒട്ടും പരിഭ്രമിക്കാതെ കൃഷ്‌ണൻകുട്ടി അത് നഗരസഭാ വിഭാഗം ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. അഞ്ച് മാല, മൂന്ന് പാദസരം, മൂന്ന് കൈചെയിൻ, നാല് ലോക്കറ്റ്, നാല് വള, രണ്ട് കമ്മൽ എന്നിവയാണ് അതിൽ ഉണ്ടായിരുന്നത്.
അന്വേഷണത്തിൽ കിഴിശേരി തൗഫീഖ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ സ്വർണമാണ് ജീവനക്കാരന്റെ കൈയിൽ നിന്ന് നഷ്‌ടമായതായി കണ്ടെത്തി. കവറിലാക്കി പാന്റ്സിന്റെ പോക്കറ്റിലിട്ട് സ്‌കൂട്ടറിൽ പോകുമ്പോൾ കവർ താഴേക്ക് വീഴുകയായിരുന്നു. നഗരസഭാ അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ജ്വല്ലറി മാനേജിങ് ഡയറക്‌ടർ എംകെ അബൂബക്കറിന് സ്വർണം കൈമാറി.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































