സുരക്ഷാ പ്രശ്‌നം; കൊച്ചി-റിയാദ് വിമാന സർവീസുകൾ റദ്ദാക്കി

ഇന്ന് വൈകീട്ട് 7.55ന് പുറപ്പെടേണ്ട ആകാശ് എയർ വിമാനം QP523, രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം SV775 എന്നിവയാണ് റദ്ദാക്കിയത്.

By Senior Reporter, Malabar News
Kochi-Riyadh Flights cancellation
Rep. Image

കൊച്ചി: കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.

ഇന്ന് വൈകീട്ട് 7.55ന് പുറപ്പെടേണ്ട ആകാശ് എയർ വിമാനം QP523, രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം SV775 എന്നിവയാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുള്ള യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കും മറ്റു യാത്രാ ക്രമീകരണങ്ങൾക്കുമായി ബന്ധപ്പെട്ട എയർലൈനുകളുടെ കസ്‌റ്റമർ സർവീസ് സെന്ററുകളുമായി ബന്ധപ്പെടണമെന്ന് സിയാൽ അറിയിച്ചു.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE