തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിലെ നിയമനക്രമക്കേടിൽ ചോദ്യം ചെയ്യൽ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രം മതിയെന്ന് എസ്ഐടിയുടെ തീരുമാനം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമാണ് നോട്ടീസ് നൽകുക. ക്രൈം ബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
രേഖകളുടെ പരിശോധന തുടരുകയാണെന്ന് എസ്ഐടി അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ ഉത്തരവ് വന്നതിന് ശേഷം മാത്രം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ക്രൈം ബ്രാഞ്ച് സമർപ്പിച്ച നോട്ടീസിനെതിരെ പിഎസ്‌സി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും ഹരജി കോടതിയുടെ പരിഗണനയിൽ ആയതിനാൽ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ചോദ്യം ചെയ്യലിലേക്ക് കടന്നാൽ മതിയെന്നാണ് എസ്ഐടിയുടെ തീരുമാനം. ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും മറ്റു ഉന്നത ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്ന നടപടികൾ തുടരുന്നുണ്ട്.
പിഎസ്‌സിയിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ലഭിച്ച രേഖകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും എസ്ഐടി അറിയിച്ചു. ഈ വിഷയത്തിൽ അനുകൂലമായ കോടതി ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഉത്തരവ് വന്നാലുടൻ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് എസ്ഐടിയുടെ തീരുമാനം.
Most Read| കേരളത്തിൽ 15 മുതൽ 2000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല


































